
ദേശീയപാത 766 ലെ ഗതാഗത സംരക്ഷണത്തിനായി ഡിവൈഎഫ്ഐ വയനാട് ബത്തേരിയില്‍ നൈറ്റ് അസ്സംബ്ലി സംഘടിപ്പിച്ചു. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, വയനാട് എംപി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നൈറ്റ് അസംബ്ലി.
സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, കെഎം ഫ്രാന്‍സിസ്, സുരേഷ് താളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here