ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി വേഷമിടുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും. കുറുപ്പില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളില്‍ ത്രില്ലിംഗാണെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ പങ്കുവെച്ചത്.

സുകുമാര കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമ്പോള്‍, ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍ എത്തുന്നു ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്.

‘ആരും അറിയാക്കഥകള്‍ ഇനി അരങ്ങുവാഴും’ എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം. ജിതിന്‍ കെ. ജോസിന്റെ കഥക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രജിത്തും ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.