ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. ആശ്രമം പ്രസിഡന്റായിരുന്ന സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വിയുടെ ദേഹ വിയോഗത്തെതുടര്‍ന്നാണ് ബോര്‍ഡ് പുനസംഘടിപ്പിച്ചത്.

സ്വാമി ചൈതന്യ ജ്ഞാന തപസ്വി (പ്രസിഡന്റ്), സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി (ജനറല്‍ സെക്രട്ടറി), സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി (ഓര്‍ഗനൈസിംഗ് സെക്രട്ടറി),

സ്വാമി നിര്‍മോഹാത്മ ജ്ഞാന തപസ്വി (ജോയിന്റ് സെക്രട്ടറി). ആശ്രമ ഗുരുസ്ഥാനിയ ശിഷ്യ പൂജിതയാണ് അംഗങ്ങളെ നിയമിക്കുന്നത്.