യുഎഇയിലെ മമ്മൂട്ടി ആരാധകര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം യുഎഇയിലെ മമ്മൂട്ടി ആരാധകര്‍ ആഘോഷിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്. ദുബായില്‍ രക്തദാന ക്യാമ്പ് നടത്തിയായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം ആരാധകര്‍ ആഘോഷിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മമ്മൂട്ടി ഫാന്‍സ് യുഎഇ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

മഹാനടന്‍ മമ്മുട്ടിയുടെ ഈ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് യുഎഇ രക്തദാന ക്യാമ്പ് ആണ് സംഘടിപ്പിച്ചത്. യുഎഇ ആരോഗ്യ മന്ത്രാലയം, ഷാര്‍ജ ബ്ലഡ് ബാങ്ക്, ദുബായ് കിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഡോക്കിബ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യക്കാര്‍ മാത്രമല്ല മറ്റു രാജ്യക്കാരും രക്തദാന ക്യാമ്പില്‍ എത്തി രക്തം നല്‍കി.

മമ്മുട്ടിയുടെ ഫോട്ടോ ഉള്ള ബാനറിനു മുന്നില്‍ നിന്ന് ഫോട്ടോകള്‍ എടുക്കാനും അവര്‍ മറന്നില്ല. ദുബായിലെ ലുലു ഹൈപര്‍ മാര്‍ക്കെറ്റ് അല്‍ ഖുസൈസില്‍ വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെയാണ് രക്തദാന ക്യാമ്പയിന്‍ നടത്തിയത്. നിരവധി പേര്‍ ക്യാമ്പിലെത്തി രക്തം നല്‍കി.

മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ സെക്രട്ടറി & യുഎഇ രക്ഷാധികാരി സഫീദ്, മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് ഷനോജ് സെക്രട്ടറി ഹാരീസ് റഹ്മാന്‍, ആമീന്‍ ഇക്ബാല്‍, റജീബ് റഹ്മാന്‍, സുള്‍ഫിക്കര്‍, ഷാസ്, അലി, ജോസഫിന്‍, നവാസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനാകെ മാതൃകയാവുകയാണ് യുഎഇ യിലെ മമ്മൂട്ടിയുടെ ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News