
പാലാ: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനാണ് പാലായില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം തീരുമാനിച്ചത്.
പി ജെ ജോസഫിന്റെ അറിവോടെയാണ് പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ഇനി തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ല. യുഡിഎഫ് നേതാക്കളുടെ മുന്നില്‍ വച്ചായിരുന്നു പിജെ ജോസഫ് അപമാനിക്കപ്പെട്ടത്. ഇനി അവര്‍ ഇടപെട്ട് പരിഹാരം കാണട്ടെ.
പിജെ ജോസഫിനെയും തന്നെയും അടക്കമുള്ള നേതാക്കളെ കണ്‍വന്‍ഷനില്‍ ചീത്ത വിളിക്കുകയും പിന്നീട് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല. മണ്ഡലത്തിന് പുറമെ നിന്നുള്ളവരെ മദ്യം നല്‍കി വാഹനത്തില്‍ എത്തിച്ചാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തത് ആരെന്ന് വ്യക്തമാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പരും പൊലീസിന് നല്‍കിയിട്ടുണ്ട്. സമുന്നത നേതാവായ പി ജെ ജോസഫിനെ അപമാനിച്ചത് പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തി. യുഡിഎഫ് നേതാക്കളെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ജോസഫിനെ കാണാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാലായില്‍ നിന്നും അദ്ദേഹത്തെ വിലക്കി. സ്ഥാനാര്‍ഥി വിളിച്ചതിന്റെ തെളിവും കൈവശമുണ്ടെന്ന് മഞ്ഞക്കടമ്പന്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here