മേല്‍ക്കൂരയില്‍ കയറ്റിവിട്ട മകനെ എവിടെ തിരയണമെന്നറിയാതെ സങ്കടത്തിലാണ് അഡ്രിയാന്‍

ബഹാമസ് ദ്വീപ് നിവാസികളെ ദുരിതത്തിലാക്കിയ ഡോറിയന്‍ ചുഴലിക്കാറ്റിന്റെ നിസ്സഹായതയുടെ ഉദാഹരണമായി ഒരച്ഛനും മകനും. അബകോ ദ്വീപില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാതിരിക്കാനായി വീടിന്റെ മേല്‍ക്കൂരയിലേക്കു കയറ്റിവിട്ട അഞ്ചു വയസ്സുള്ള മകനെ എവിടെ തിരയണമെന്നറിയാതെ സങ്കടത്തിലാണ് അഡ്രിയാന്‍ ഫറിങ്ടന്‍ (38). ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങളില്‍ എമ്പാടും തിരഞ്ഞിട്ടും അഡ്രിയാന്‍ ജൂനിയറെ കണ്ടെത്താനായില്ല.കനത്ത മഴയോടു കൂടിയ ചുഴലിക്കാറ്റു സൃഷ്ടിച്ച വെള്ളക്കെട്ടിലൂടെ മുറിഞ്ഞ കാലുമായി ക്ലേശിച്ചാണു മകനെയുംകൊണ്ട് അഡ്രിയാന്‍ മുന്നോട്ടു നടന്നത്.

ഒരു മണിക്കൂറോളം നീണ്ട നടത്തത്തിനിടെയാണു വെള്ളം കയറാത്ത മേല്‍ക്കൂര ഭാഗം കണ്ടത്. കുഞ്ഞിനെയും കൊണ്ട് ഇനിയും നടക്കുന്നത് അപകടമാണെന്ന് അഡ്രിയാനു തോന്നി. സുരക്ഷയെക്കരുതി മകനെ മേല്‍ക്കൂരയിലേക്കു കയറ്റിവിട്ടു. വാവിട്ടുകരഞ്ഞ കു?ഞ്ഞിനോട്, കരയാതെ വായടച്ചു പിടിക്കാനും ദീര്‍ഘമായി ശ്വസിക്കാനും പറഞ്ഞുകൊണ്ടിരുന്നു.മേല്‍ക്കൂരയുടെ അറ്റത്തേക്കു പിടിച്ചു കയറുന്നതിനിടെ ആഞ്ഞടിച്ച കാറ്റില്‍ പിടിവിട്ട കുഞ്ഞ് മറുവശത്തേക്കു തെന്നിവീണു. അപ്പോഴാണ് അഡ്രിയാന്‍ ജൂനിയറെ പിതാവ് അവസാനമായി കണ്ടത്. കുഞ്ഞു വീഴുന്നതു കണ്ടു പൊട്ടിക്കരഞ്ഞ അഡ്രിയാന്‍ ഫറിങ്ടന്‍ കലങ്ങിമറിഞ്ഞ വെള്ളത്തിലേക്ക് എടുത്തുചാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News