അവശ്യസാധനങ്ങളുടെ വില അഞ്ചുവര്‍ഷവും വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം അക്ഷരംപ്രതി പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോഴും നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയില്ലെന്നുമാത്രമല്ല, പലതിനും വില കുറയ്ക്കാനുമായി. 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോഴുള്ള വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഈ ഓണക്കാലത്ത് സപ്ലൈകോവഴി സാധനങ്ങളുടെ വിതരണം. പ്രളയമുള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ നേരിട്ടിട്ടും വിലക്കയറ്റമില്ലാതായത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനായതിനാലാണ്.
എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ചെറുപയറിന്റെ സപ്ലൈകോ വില 74 രൂപയാണ്. ഇപ്പോള്‍ അത് 61 രൂപയായി. 13രൂപ കുറവ്. പൊതുവിപണിയില്‍ ഏതാണ്ട് 100 രൂപയുള്ളപ്പോഴാണിത്.