ആർഭാടങ്ങൾ ഒ‍ഴിവാക്കി കൈരളി ടി വി ജീവനക്കാർ ഓണമാഘോഷിച്ചു; ആഘോഷപരിപാടികൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

ആർഭാടങ്ങൾ ഒ‍ഴിവാക്കി കൈരളി ടി വി ജീവനക്കാർ ഓണമാഘോഷിച്ചു. ആഘോഷപരിപാടികൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കൈരളി ടി.വി മാനേജിംഗ് എഡിറ്റർ ജോൺ ബ്രട്ടാസ് ജീവനക്കാർക്ക് ആശംസകൾ നേർന്നു.

കാലവർഷം ഇത്തവണയും സംസ്ഥാനത്ത് വലിയ ദുരന്തം വിതച്ച സാഹചര്യത്തിലാണ് കൈരളി മീഡിയ ക്ളബ്ബിന്‍റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികളുടെ ആർഭാടം ഒ‍ഴിവാക്കിയത്.

രാവിലെ ചാനലിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത മാനേജിംഗ് ഡയറക്ടർ ജോൺ ബ്രട്ടാസ് ഓണാശംസകൾ നേർന്നു.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന അത്തപ്പൂക്കള – വടംവലി മത്സരങ്ങൾ ഒ‍ഴിവാക്കിയിരുന്നു. ഈ പരിപാടികൾക്കായി നീക്കി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് കൈമാറി.

വിവിധ വകുപ്പ് മേധാവികളായ എം.വെങ്കിട്ടരാമൻ, എൻ.പി ചന്ദ്രശേഖരൻ, മുഹമ്മദ് ആരിഫ്, മീഡിയ ഭാരവാഹികളായ സുനിൽ, ബൈജു എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോൺ ബ്രട്ടാസിനാണ് തുക കൈമാറിത്.തുടർന്ന് ജീവനക്കാർക്കായി ലളിതമായ ഓണസദ്യയും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe