കശ്മീരിലെ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും അമേരിക്ക. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള സ്ഥിതിഗതികളില്‍ ആശങ്ക പ്രകടമാക്കിയാണ് ഈ ആവശ്യം ഉന്നയിച്ചത്. നേതാക്കളെ കൂട്ടത്തോടെ തടങ്കലിലാക്കിയതിലും ജനങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങളിലും ഇന്റര്‍ നെറ്റ്- മൊബൈല്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചതുമാണ് പരാമര്‍ശിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ മാനിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എത്രയും വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.