രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എടുത്തുപറയാന്‍ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല.എന്നാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്‍, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി തുടങ്ങിയവയെല്ലാം നേട്ടമായി ഉയര്‍ത്തിക്കാട്ടും. 167 പരിവര്‍ത്തന ആശയങ്ങളാണ് സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളില്‍ നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച വിലയിരുത്തലുകളും അവകാശവാദങ്ങളും സര്‍ക്കാര്‍ നടത്തിയേക്കും.രാജ്യം സ്വാതന്ത്ര്യത്തിന് ശേഷമുള്ള അതിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ തന്നെ അഭിപ്രായപ്പെട്ട, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയുടെ ഉപദേശക സമിതി അംഗങ്ങള്‍ തന്നെ ശരിവയ്ക്കുന്ന സമയത്താണ് മോദി സര്‍ക്കാരിന്റെ നൂറാം വാര്‍ഷികാഘോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News