ഒരു ഇടവേളയ്ക്ക് ശേഷം ജിബു ജേക്കബ്-ബിജു മേനോന്‍ ടീം വീണ്ടും ഒന്നിക്കുന്നു; ‘ആദ്യരാത്രി’യില്‍

വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നി സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “ആദ്യരാത്രി” യിൽ ബിജു മേനോൻ നായകനാവുന്നു. ഒരു ഇടവേള യ്ക്കു ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ്”ആദ്യരാത്രി”.

പ്രശസ്ത ഛായാഗ്രാഹകനായ ജിബു ജേക്കബിന്റെ ആദ്യ സംവിധാന ചിത്രമായ വെള്ളിമൂങ്ങ യിൽ ബിജു മേനോനായിരുന്നു നായകൻ.

ഒരു കല്യാണ ബ്രോക്കായി ബിജു മേനോൻ പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രത്തിൽ അനശ്വര രാജനാണ് നായിക. മനോജ് ഗിന്നസ്,അജു വർഗ്ഗീസ്,വിജയരാഘവൻ,ബിജു സോപാനം,സർജാനോ ഖാലിദ്,വിനോദ് കെടാമംഗലം,നസീർ സംക്രാന്തി,പ്രശാന്ത് മുഹമ്മ,പൗളി വത്സൻ,മാല പാർവ്വതി,സ്നേഹ ,വീണ നായർ,ശോഭ സിംഗ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

നർമ്മത്തിനു ഏറേ പ്രധാന്യം നല്‍കി സാമൂഹിക വിഷയം കെെകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ക്വീൻ ഫെയിം ഷാരീസ്-ജെബിന്‍റേതാണ്.

“ഒരു ഇന്ത്യൻ പ്രണയകഥ”യ്ക്ക് ശേഷം സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഹണം സാദ്ദിഖ് കബീർ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ,ബി കെ ഹരിനാരായണൻ,ഡി ബി അജിത്ത് എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

പ്രാെഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-അജയ് മാങ്ങാട്,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,സ്റ്റിൽസ്- ലിബിസൺ ഗോപി,പരസ്യകല-ആർട്ടോ കാർപ്പസ്,എഡിറ്റർ-സൂരജ് ഇ എസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയൻ കൃഷ്ണ,നൃത്തം-ബൃന്ദ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കന്നം,സജി ചന്തിരൂർ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News