കണ്ണൂരില്‍ കരാറുകാരന്‍റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകല്‍ കാണാനില്ല

കണ്ണൂർ ചെറുപുഴയിൽ കരാറുകാരന്റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കൾ. ജോസഫ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ മിനില പറഞ്ഞു.

ജോസഫ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൊണ്ടുപോയ നിരവധി രേഖകൾ കൊണ്ടുപോയിരുന്നെന്നും അവയൊന്നും ഇതുവരെ കണ്ടെത്താന്‍ ക‍ഴിഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് നഷ്ടപ്പെട്ടത്. കോൺഗ്രസ്സ് നേതാക്കൾ പല തവണ പണം നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയാണ് ചെയ്തത്.

കോൺഗ്രസ്സ് നേതാക്കളായ കുഞ്ഞികൃഷ്ണൻ നായർ,റോഷി ജോസ് എന്നിവർ ഒരാഴ്ച മുൻപും പണം നൽകാമെന്ന് പറഞ്ഞിരുന്നുവെന്നും ഇവര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News