
കൊല്ലത്ത് വ്യാജവെളിച്ചെണ്ണ നിർമ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. വെളിച്ചെണ്ണയുടെ സാമ്പിൽ ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ കൊല്ലം പുന്തലത്താഴത്ത് കടയുടമയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസിന്‍റെ സാന്നിധ്യത്തിൽ തടഞ്ഞു.കടയുടമയെ സഹായിക്കുന്ന നിലപാട് എസ്.ഐയുടെ നേതൃത്വത്തിൽ സ്വീകരിച്ചെന്നും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പരാതി.കൈരളി വാർത്താ സംഘത്തെ ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.
ഓണക്കാലമായതോടെ കൊല്ലത്ത് വ്യാജ വെളിച്ചെണ്ണ വിൽക്കുന്നുവെന്ന പരാതിയിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത്. പുത്തൻ ചന്തയിൽ കോൺഗ്രസ് നേതാവ് സക്കീർ ഹുസൈന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജവെളിച്ചെണ്ണ ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുത്തു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ വെളിച്ചെണ്ണയിൽ പാം ഓയിൽ ചേർത്തായിരുന്നു വിറ്റിരുന്നത്.
സ്ഥാപനം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി. പുന്തലത്താഴം മീനാക്ഷിവിലാസം സ്കൂളിനു സമീപം പ്രവർത്തിക്കുന്ന എ.എം ട്രേഡേഴ്സിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കടയുടമയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. സ്ഥാപനത്തിൽ ലേബലില്ലാതെ കന്നാസുകളിൽ എണ്ണ സൂക്ഷിച്ചിരുന്നത് കണ്ടെത്തി.
കിളികൊല്ലൂർ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും കട ഉടമയെ തടയാനോ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനോ തയാറായില്ലെന്ന് ഭക്ഷ്യസുരക്ഷ ജില്ലാ ഓഫീസർ പറഞ്ഞു.
എ.എം ട്രേഡേഴ്സിലെ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പരിശോധന റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയിരുന്നു കൈരളി വാർത്താ സംഘത്തേയും കടയുടമ പോപ്പുലർ ഫ്രണ്ട് നേതാവ് റിയാസിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്. സംഭവത്തിൽ റിയാസ് ഇയാളുടെ ഗുണ്ട സനൂജ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here