ഇന്ന് ലോക ഫിസിയോതെറാപ്പി ദിനം

ഇന്ന് ലോക ഫിസിയോതെറാപ്പി ദിനം. ദീർഘകാലമായ വേദനയ്ക്കുള്ള ഫിസിയോതെറാപ്പി പരിഹാരമാണ് ഈ വർഷത്തെ WCPTയുടെ സന്ദേശം. ഫിസിയോതെറാപ്പി എന്ന ശാസ്ത്ര ശാഖ ഇന്ന് വളർച്ചയുടെ പാതയിലാണ്.

ഓർത്തോപീഡിക്സ് , ന്യൂറോപീഡിക്സ്, ന്യൂറോ സർജറി, സ്പോർട്സ് മെഡിസിൻ, ജീഡിയാട്രിക് ഹെൽത്ത് എന്നി വിഭാഗങ്ങളിലാണ് ഇപ്പോൾ ഫിസിയോതെറാപ്പിയുടെ സ്പെഷ്യലൈസെഷൻ.

മരുന്നുകളും പാർശ്വഫലങ്ങളുമില്ലാതെ എക്സർസൈസ് – ഇലക്ട്രോ തെറാപ്പി എന്നിവയാണ് ചികിത്സാ രീതി. പക്ഷെ ഫിസിയോതെറാപ്പിയുടെ വളർച്ചയ്ക്കൊപ്പം വ്യാജൻമാരും തലപൊക്കുന്നുണ്ട്.

ഇത് കൃത്യമായി തിരിച്ചറിയണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിയോതെറാപ്പി ഇൻചാർജ് ബിനു ജെയിംസ് പറഞ്ഞു. ദീർഘകാലമായ വേദനയ്ക്കുള്ള ഫിസിയോതെറാപ്പി പരിഹാരമാണ് ഇൗ വർഷത്തെ ലോക ഫിസിയോതെറാപ്പി കൗൺസിലിന്‍റെ സന്ദേശം. ഈ ആശയം കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി ക്യാമ്പുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News