സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ സംഗീതനിശ അടക്കമുളള വലിയ കലാപരിപാടികളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഉത്രാടദിന സന്ധ്യക്ക് നടക്കുന്ന ഉത്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കെഎസ് ചിത്രയും സംഗീതസംവിധായകന്‍ ശരത്തും ചേര്‍ന്ന് ഒരുക്കുന്ന സംഗീതരാവാണ് മുഖ്യ ആകര്‍ഷണം.ക‍ഴിഞ്ഞ എതാനും ദിവസങ്ങളായി പരിപാടിയുടെ  റിഹേ‍ഴ്സല്‍ തിരുവനന്തപുരത്ത് നടക്കുകയാണ്.

സംഗീത സംവിധായകന്‍ ശരത്ത് ഇതാദ്യമായിട്ടാണ് ഓണത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തില്‍ പങ്കെടുക്കുന്നത്.ഉതാഘാടനത്തോട് അനുബന്ധിച്ച് കെഎസ് ചിത്രയും, ശരത്തും ചേര്‍ന്ന് നയിക്കുന്ന സംഗീതരാവ് സംഘടിപ്പിച്ചിരിക്കുന്നത് കൈരളി ടിവിയും  റെഡ് എംഫ് എം ഉം ചേര്‍ന്നാണ്.

സംഗീതജ്ഞരായ നിഷാദ്,രാജലക്ഷ്മി, രൂപ രേവതി, അപര്‍ണ്ണാ രാജീവ് എന്നീവരാണ് ചിത്രക്കും, ശരത്തിനുമെപ്പം അണി നിരക്കുന്നത്. നര്‍ത്തകിമാരായ ഗായത്രി സുരേഷ്, ശ്രുതിലക്ഷ്മി എന്നീവരുടെ നൃത്തചുവടുകള്‍ പരിപാടിക്ക് മാറ്റ് കൂട്ടും