കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ കവയത്രിയായ വിജയരാജമല്ലികയും തൃശൂർ സ്വദേശി ജാഷിമും വിവാഹിതരായി

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ കവയത്രിയായ വിജയരാജമല്ലികയും
തൃശൂർ മണ്ണുത്തി സ്വദേശി ജാഷിമും വിവാഹിതരായി. നാളുകൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

സമൂഹംഅടിച്ചേൽപ്പിക്കാൻ ശ്രമിച്ച പല പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഇരുവരും ദാമ്പത്യജീവിതത്തിലേക്ക് കടന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ വിജയരാജമല്ലിക വിവാഹിതയാകണമെന്നുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു.

പിന്നീട് മണ്ണുത്തി സ്വദേശിയായ ജാഷിം എന്ന യുവാവ് മല്ലികയുടെ ജീവിതത്തിന്റെയും എഴുത്തിന്റെയും ഭാഗമാകുകയായിരുന്നു. തൃശൂർ ശാസ്ത്ര സാഹിത്യ പരിഷത്ത് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ഇരുവരും പരസ്പരം രക്ത ഹാരമാണിയിച്ചു.

നിരവധി ഭീഷണികളേയും എതിർപ്പുകളേയും മറികടന്നാണ് ഇവരുടെയും പ്രണയ സാഫല്യം.
നവദമ്പതികൾക്ക് ആശംസകളുമായി നിരവധിപേർ വിവാഹവേദിയിലേക്കെത്തി.
വിജയരാജ മല്ലികയോടൊപ്പം ഇനിയുള്ള കാലം മല്ലികയുടെ എഴുത്തുകളിലൂടെ മാത്രം നാം പരിചയപ്പെട്ട വസന്തസേനനായി ജാഷിം കൂടെയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel