ആരാണ് മലയാളത്തിലെ ആദ്യത്തെ മുസ്ലീം പത്രാധിപയെന്ന് അറിയാമോ?

എം ഹലീമ ബീവിയാണ് മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപ. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ഫേസ് ബുക്കിലെഴുതിയ ഈ കുറിപ്പ് വായിക്കൂ:

“ഈ സ്ത്രീയെ അറിയുമോ?

മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപ എം.ഹലീമ ബീവിയാണ്. നാൽപ്പതുകൾ തൊട്ടിങ്ങോട്ട് മൂന്ന് പ്രസിദ്ധീകരണങ്ങളാണ് അവരുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയത്:.മുസ്ലിം വനിത, ഭാരത ചന്ദ്രിക, ആധുനിക വനിത..

സർ സി.പി.ക്കെതിരായ സമരത്തിൽ പ്രക്ഷോഭകാരികളെ ലഘുലേഖകളച്ചടിച്ചും മറ്റും അവർ സഹായിച്ചു.പ്രലോഭനങ്ങൾ കൊണ്ട് കീഴടക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക്
അവർ വഴങ്ങിയില്ല

തിരുവല്ലയിൽ സ്വന്തമായ ഒരു പ്രസ്സ് നടത്തുകയും അച്ചു നിരത്തുന്നത് തൊട്ടുള്ള ജോലികൾ സ്വയം ചെയ്യുകയും ചെയ്തിരുന്നു രണ്ടു മക്കളുടെ അമ്മയായ ഹലീമാ ബീവി

1938 ൽ തിരുവല്ലയിൽ അഖില തിരുവിതാംകൂർ മുസ്ലിം വനിത സമാജം രൂപീകരിക്കാൻ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ ഹലീമാ ബീവി നടത്തിയ സ്വാഗത പ്രസംഗം ആ കാലത്ത് മറ്റൊരു മുസ്ലിം സ്ത്രീയിൽ നിന്ന് ഉണ്ടാകാൻ  സാധ്യമല്ലാത്ത ധീരമായ ഒന്നായിരുന്നു.

പുരുഷന്നു ‘ള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കു മുണ്ടെന്നും അതിന് ഇസ്ലാം എതിരല്ലെന്നും അവർ പറഞ്ഞു. ഭാരത ചന്ദ്രികയിലാണ് ബഷീറിന്റെ ബാല്യകാല സഖി ആദ്യമായി അച്ചടിച്ചുവന്നതത്രെ

ഹലീമാ ബീവിയുടെ റിട്ട. അധ്യാപികയായ മകൾ അൻസാറുൽ ബീഗം തിരുരിൽ ജീവിച്ചിരുപ്പുണ്ട് അവരുടെ ശേഖരത്തിലുള്ള ഈ ഫോട്ടൊ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് കിട്ടിയത്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News