
ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരനിൽ നിന്നും പേസ്റ്റ് രൂപത്തിലുള്ള 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാൽപാദത്തിനടിയിൽ മൂന്നു പാക്കറ്റുറുകളിലായി കെട്ടിവെച്ച 1.4 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.
ഷാർജയിൽ നിന്നും എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി നിന്നാണ് എയർ കസ്റ്റംസ് ഇന്റെലിജെൻസ് സ്വർണം പിടിച്ചത്.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരികയായിരുന്ന ഇയാളെ ക്യാരിയറായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here