ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ അമിത് ഷാ ഇന്ന് അസമിലെത്തും

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസമിലെത്തും.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഗവർണർമാരുമായും അമിത് ഷാ ചർച്ച നടത്തും. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തും.

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും ഉദ്യോഗസ്ഥരുമായും അമിത് ഷാ പ്രത്യേക ചർച്ച നടത്തും.

പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുനഃപരിശോധിക്കണമെന്നാണ് ബിജെപി അസം നേതൃത്വത്തിന്റെ നിലപാട്. അനധികൃത കുടിയേറ്റക്കാർ വ്യാപകമായി കടന്നു കൂടിയെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News