മുൻ കേന്ദ്രമന്ത്രി രാം ജഠ്‌മലാനി അന്തരിച്ചു

മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ രാം ബൂൽചന്ദ്‌ ജഠ്‌മലാനി (95)അന്തരിച്ചു. ഞായറാഴ്‌ച രാവിലെ ഡൽഹയിലെ വസതിയിലായിരുന്നു അന്ത്യം.

വാജ്‌പേയി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു. പിന്നീട്‌ ബിജെപിയിൽ നിന്ന്‌ രാജിവെച്ചു. 1923 സെപ്‌തംബർ 14ന്‌ സിന്ധ്‌ പ്രവിശ്യയിലെ ശിഖാർപൂരിൽ ജനിച്ചു. വിഭജനാനന്തരം മുംബൈയിലേക്ക്‌ താമസം മാറി.

18‐ാമത്തെ വയസിൽ അഭിഭാഷകനായ അദ്ദേഹം ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളിൽ പ്രതികളുടെ അഭിഭാഷകനായിരുന്നു. 1959ൽ കെ എം നാനാവതി‐സ്റ്റേറ്റ്‌ ഓഫ്‌ മഹാരാഷ്‌ട്ര കേസിലെ പ്രോസിക്യൂട്ടറായിരുന്നു.

സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്.

രത്‌ന ജഠ്മലാനി, ദുര്‍ഗ ജഠ്മലാനി എന്നിവര്‍ ഭാര്യമാരാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. മക്കളായ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും പ്രമുഖ അഭിഭാഷകരാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News