അഭിമാനമുണ്ടെങ്കില്‍ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി; വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങും

തിരുവനന്തപുരം: പിജെ ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകര്‍ച്ചക്ക് തുടക്കം കുറിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങും. അഭിമാനമുണ്ടെങ്കില്‍ ജോസഫ് യുഡിഎഫ് വിടണം. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജോസഫ് കോണ്‍ഗ്രസ്സിന്റെ തടവറയിലാണന്നും പാലയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, നിലവില്‍ ഒന്നിച്ചുള്ള പ്രചാരണത്തിന്റെ സാഹചര്യമല്ല പാലായിലുള്ളതെന്ന് പിജെ ജോസഫ് പറഞ്ഞു.

സമാന്തര പ്രചാരണം നടത്തുന്നത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ബാധിക്കുമോ എന്ന കാര്യം കൂകിവിളിക്കുന്നവരും, ലേഖനമെഴുതുന്നവരും ആലോചിക്കണം. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ടിട്ടുണ്ട്. സമാന്തര പ്രചാരണ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും
മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News