വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ; ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെ ആശയവിനിമയം നഷ്ടമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍.

ചന്ദ്രനെ വലവയ്ക്കുന്ന ഓര്‍ബിറ്ററിലെ ക്യാമറയാണ് വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ. ശിവന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 70 ഡിഗ്രി തെക്കായി ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിക്രം ലാന്‍ഡറുമായുള്ള ബംഗളൂരുവിലെ ഐഎസ്ആര്‍ ഒ കെംദ്രത്തിന്റെ ബന്ധം 2.1 കിലോമീറ്റര്‍ അകലെ വച്ച് നഷ്ടമാവുകയായിരുന്നു.

ഏറെ വൈകാരികമായാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഇന്നലെ പ്രതികരിച്ചത്. ഇന്ത്യയുടെ തന്നെ ചരിത്രദൗത്യത്തില്‍ അവസാന്നിമിഷമാണ് ആശയവിനിമയം നഷ്ടമായത്. ഇപ്പോള്‍ ഐഈആരോക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കിയാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്.

ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ഉള്ള ഓര്‍ബിറ്റര്‍ ആണ് തെര്‍മല്‍ ഇമേജ് വഴി വിക്രം ലാണ്ന്ററിന്റെ ദൃശ്യം പകര്‍ത്തിയത്.

എന്നാല്‍ ഓര്‍ബിറ്ററും ലന്‍ഡറും തമ്മിലുള്ള ആശയവിനിമയം ഇത്തവറെ സാധ്യമായിട്ടില്ല.ഇതിനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ അറിയിച്ചു.

ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞത് തന്നെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.ലന്‍ഡറിന് സംഭവിച്ചത് സോഫ്റ്റ് ലാന്‍ഡിംഗ് ആണോ ക്രഷ് ലാന്‍ഡിംഗ് ആണോ സംഭവിച്ചത് എന്ന് കണ്ടെത്തുകായാണ് അടുത്ത ഘട്ടം.

ജൂലൈ 22നായിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ വിക്ഷേപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here