രേഖകള്‍ വിശ്വാസയോഗ്യമല്ല; തുഷാറിനെതിരായ കേസ് കോടതി തള്ളി

തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യുഎഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന കേസ് തള്ളി.

വാദിയായ നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്താണ് കോടതിയുടെ നടപടി. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന് പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി.

നീതിയുടെ വിജയമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വലിയ ചതിയില്‍ നിന്ന് രക്ഷപ്പെട്ടു. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും യൂസഫലിക്കും നന്ദിയുണ്ട്. തന്റെ നിരപരാധിത്വം തെളിഞ്ഞുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News