പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്കിന് നിഷേധിക്കാനാകാത്ത തെളിവുകള്‍ നിരത്തി വിജിലന്‍സ്. കേസിലെ ഒന്നാംപ്രതിയായ ആര്‍ഡിഎസ് പ്രോജക്ട്സിനെ നിര്‍മാണകരാര്‍ ഏല്‍പ്പിച്ചതിലും ക്രമവിരുദ്ധമായി അഡ്വാന്‍സ് തുക അനുവദിച്ചതിലും തിരിച്ചുപിടിക്കുന്നതില്‍ ഇളവ് അനുവദിച്ചതിലും കരാറുകാരന് അനുകൂലമായ ഭരണതല ഇടപെടല്‍ നടന്നതായി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. മേല്‍പ്പാലം നിര്‍മാണത്തില്‍ നടന്ന ഉന്നതതല ഗൂഢാലോചനയും അഴിമതിയും പുറത്തുകൊണ്ടുവരണമെന്ന് ആവര്‍ത്തിച്ചാണ് വിജിലന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.