
വന്‍കിട കമ്പനികളുടെ മരുന്നുകള്‍ വ്യാജമായി നിര്‍മിച്ചു വിതരണം ചെയ്യുന്ന സംഘങ്ങള്‍ കേരളത്തില്‍ ശക്തമാകുന്നുവെന്ന സംശയത്തെത്തുടര്‍ന്നു വ്യാപക പരിശോധന.സംഭരണ കേന്ദ്രങ്ങളില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ സംശയാസ്പദമായി 10 ലക്ഷം രൂപയോളം വിലയുള്ള മരുന്നുകള്‍ കണ്ടെടുത്തു. ഇത്രയും മരുന്നു കണ്ടെത്തിയ സാഹചര്യത്തില്‍ റെയ്ഡ് കര്‍ശനമാക്കും. കണ്ടെടുത്ത മരുന്നുകളെക്കുറിച്ചുള്ള വിവരം അവ ഉല്‍പാദിപ്പിച്ച സംസ്ഥാനങ്ങളിലെ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കു കൈമാറി. വ്യാജനെന്നു സ്ഥിരീകരിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ സാധിക്കുകയുള്ളൂ.കേരളത്തിലേക്കു കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുവന്ന മരുന്നുകളുടെ വിവരങ്ങള്‍ തേടി ചരക്കു സേവന വകുപ്പ് കമ്മിഷണര്‍ക്കു കത്തു നല്‍കിയെന്നു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ രവി എസ്.മേനോന്‍ പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here