അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ പുതിയ എഫ്.ടി.ആര്‍ ശ്രേണി കൊച്ചിയില്‍ അവതരിപ്പിച്ചു. എഠഞ 1200 ട, എഫ്.ടി.ആര്‍ 1200 ട റേസ് റെപ്ലിക്ക എന്നിവയാണ് കേരളത്തിലെത്തിയത്. ഇ.വി.എം. ഗ്രൂപ്പ് ഡയറക്ടര്‍ സോണി ജോണി, റൈഡേഴ്‌സ് ഗ്രൂപ്പ് കേരള ചാപ്റ്റര്‍ ബിഗ് ബൈസണ്‍ ചീഫ് ബര്‍ണാഡ് ലാസര്‍, പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറും തലവനുമായ പങ്കജ് ദുബെ എന്നിവര്‍ ചേര്‍ന്നാണ് പുതിയ മോഡലുകള്‍ കൊച്ചിയില്‍ പുറത്തിറക്കിയത്. എഠഞ 1200 ട മോഡലിന് 15.99 ലക്ഷം രൂപയും റേസ് റെപ്ലിക്കയ്ക്ക് 17.99 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. കമ്പനിയുടെ എഠഞ 750 ഫ്‌ളാറ്റ് ട്രാക്ക് റേസ് ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡലുകളുടെ രൂപകല്‍പന.