
കൊച്ചി: എറണാകുളത്ത് വനിതാ ഹോട്ടല്‍ തല്ലിത്തകര്‍ത്തെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മറ്റി.
മാധ്യമങ്ങള്‍ കല്ലുവച്ച നുണകളുടെ പ്രചാരകരാകാതിരിക്കുക.
വാര്‍ത്തയ്ക്ക് റീച്ച് കിട്ടാന്‍ അവിടിവിടെ ‘SFI’ വിതറുക എന്ന പൊടിക്കയ്യുമായിറങ്ങിയിരിക്കുകയാണ് ചില മാധ്യമങ്ങള്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ SFI ചേര്‍ത്ത് ഇത്തരം മാധ്യമങ്ങള്‍ പടച്ച് വിട്ട വ്യാജ വാര്‍ത്തകള്‍ നിരവധിയാണ് (ഒന്നിന് പിറകെയൊന്നായ് ഇത്തരം വ്യാജ നിര്‍മ്മിതികള്‍ പൊളിഞ്ഞുകൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം).
മാധ്യമങ്ങളുടെ വിറളി പിടിച്ചുള്ള പരക്കം പാച്ചിലിന്റെ കാരണം നിസ്സാരമാണ്, കഴിഞ്ഞ ആഴ്ച്ചകളില്‍ കേരളത്തിലെ കലാലയങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരം എസ് എഫ് ഐ യും മാധ്യമങ്ങളും തമ്മിലായിരുന്നു, മാധ്യമ നുണകളെ പരാജയപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐ യെ ഹൃദയത്തിലേറ്റി.
ആ തട്ട്‌കേട് മറയ്ക്കാന്‍ പെടാപാട് പെടുകയാണ് ചില മാധ്യമങ്ങള്‍, കള്ള വാര്‍ത്തകളുടെ കൂമ്പാരവുമായ്.
തൃശ്ശൂര്‍ ലോ കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ വിഴുങ്ങിയെന്ന വ്യാജ വാര്‍ത്ത പൊളിഞ്ഞതിന് തൊട്ടു പിറകെയാണിപ്പോള്‍ മഹാരാജാസിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഹോട്ടലാക്രമിച്ചു എന്ന തരത്തിലൊര് വാര്‍ത്തയുമായ് കളം പിടിക്കാന്‍ ശ്രമിക്കുന്നത്.
ഒന്നാമതായ്,
മഹാരാജാസില്‍ എസ് എഫ് ഐ യുടെ നേതൃത്ത്വത്തിലല്ല ഓണാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്, കോളേജ് യൂണിയന്റെ നേതൃത്ത്വത്തിലാണ്, അത് സംഘടിപ്പിച്ചത് വ്യാഴാഴ്ച്ചയാണ്.
വെള്ളിയാഴ്ച്ച നടന്നത് അതാത് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഓണാഘോഷ പരിപാടികളാണ്, സംഘാടകര്‍ അതാത് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളാണ്. വെള്ളിയാഴ്ച്ച നടന്ന ആഘോഷ പരിപാടികളുടെ സംഘാടനത്തിലോ നേതൃത്ത്വത്തിലോ കോളേജ് യൂണിയനോ SFI യോ ഇല്ല.
രണ്ടാമതായ്,
വിഷയവുമായ് ബന്ധപ്പെട്ടറിഞ്ഞത്, രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ ഓണ സദ്യ ഓര്‍ഡര്‍ ചെയ്തു, 450 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ പണം കൊടുത്തു പക്ഷെ കാറ്ററിംഗ് ടീം എത്തിച്ചത് 150 പേര്‍ക്കുള്ള ഭക്ഷണം. വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിച്ചാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്, തികയാതെ വന്ന ഘട്ടത്തില്‍ ആ ഡിപ്പര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ കടയിലെത്തി ചോദ്യം ചെയ്തു. അക്രമ സംഭവങ്ങള്‍ നടന്നതായ് അറിവില്ല, ഇനി നടന്നിട്ടുണ്ടെങ്കില്‍ പ്രതിഷേധാര്‍ഹമാണ്, നിയമ നടപടികളുമായ് മുന്നോട്ട് പോകണം.
വസ്തുത ഇതാണെന്നിരിക്കെ എസ് എഫ് ഐ യുമായ് യാതൊര് വിധത്തിലും ബന്ധമില്ലാത്ത വിഷയത്തില്‍ മേല്‍ പറഞ്ഞ പോലെ അവിടിവിടെ SFI എന്ന് വിതറിയ നടപടി പ്രതിഷേധാര്‍ഹമാണ്.
വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടികളുമായ് മുന്നോട്ട് പോകും.
എസ് എഫ് ഐ എറണാകുളം ജില്ലാ കമ്മറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here