പ്ലാസ്റ്റിക് മുക്ത ചാലഞ്ച്; ഐപിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഓണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മുക്ത ചാലഞ്ച് ഏറ്റെടുക്കാന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത് ഏറ്റെടുത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് തിരുവനന്തപുരം കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലുള്ളവര്‍. ഈ ഘട്ടത്തിലാണ് ഐ.പിയുടെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചത്.

ഐ.പിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ഇപ്രകാരം കുറിച്ചു.

”ഓണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക്മുക്ത ചാലഞ്ച് ഏറ്റെടുക്കാന്‍ നേരത്തെ പൊതുവായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. അത് ഏറ്റെടുത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് തിരുവനന്തപുരം കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലുള്ളവര്‍.

ഇന്ന് ബിനുവിന്റെ നേതൃത്വത്തിലുള്ള ടീം കാണാനെത്തി. സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റും വിദ്യാര്‍ത്ഥികളും കൂടെയുണ്ടായിരുന്നു. ക്യാമ്പയിന്റെ ഭാഗമായി വീടുകളില്‍ എത്തിക്കാനുള്ള തുണി സഞ്ചിയുമായാണ് അവര്‍ എത്തിയത്.

വാര്‍ഡ് പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണ പിന്തുണയാണ് ഈ ആശയത്തിന് നല്‍കിയത് എന്നവര്‍ പറഞ്ഞു. കുടുംബശ്രീയും കൈ കോര്‍ത്തു.

മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്ലാസ്റ്റിക് വിമുക്തമായ അവസ്ഥ നാം പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടക്കുന്നതിന്റെ സൂചനയാണ്. ഇതൊരു തുടക്കമാവട്ടെ. ഈ ചലഞ്ച് ഏറ്റെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here