ചാവക്കാട് നൗഷാദ് വധക്കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍; കാരി ഷാജിയെ പിടികൂടിയത് തമിഴ്‌നാട്ടില്‍നിന്ന്

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് നേതാവ് നൗഷാദ് വധക്കേസില്‍ മുഖ്യ ആസൂത്രകനായ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍.

എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറി കാരി ഷാജിയെന്ന അറയ്ക്കല്‍ ജമാലിനെയാണ് തമിഴ്‌നാട്ടില്‍നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ജൂലൈ 31നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.

കേസില്‍ ആകെ 20 പ്രതികളാണുളളത്. നേരത്തെ വടക്കേക്കാട് സ്വദേശി ഫെബീര്‍, ഫൈസല്‍, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍, മുബീന്‍ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News