‘ഭഗത് സിംഗും അംബേദ്കറും ജയിച്ചു, സവര്‍ക്കര്‍ തോറ്റു’

ദില്ലി: ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന ഇടത് സഖ്യത്തിന് ആശംസകള്‍ നേര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍.

കനയ്യകുമാറിന്റെ ട്വീറ്റ്: ‘ജെഎന്‍യുവില്‍ ഭഗത് സിങും ഗാന്ധിയും അംബേദ്കറും ജയിച്ചു. ഹെഡ്ഗെവറും ഗോല്‍വല്‍ക്കറും സവര്‍ക്കറും തോറ്റു’.

ഇത് ഒരു കൂട്ടായ്മയുടെ വിജയമല്ലെന്നും ജനാധിപത്യവും സോഷ്യലിസവും പുരോഗമനവും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വിജയമാണെന്നും കനയ്യ കുമാര്‍ കുറിച്ചു.

തീവ്രഹിന്ദുത്വ ആശയങ്ങള്‍ക്ക് പടരാന്‍ അവസരമൊരുക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെയും സര്‍വകലാശാല അധികൃതരുടെയും ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം. തീവ്ര ദേശീയതയുടെ ചിറകിലേറി ജെഎന്‍യുവും കീഴടക്കാമെന്ന പ്രതീക്ഷയിലായിരുന്നു എബിവിപി. സംഘപരിവാറിന്റെ മുഴുവന്‍ സന്നാഹങ്ങളും ഉപയോഗിച്ചായിരുന്നു അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്.

ജെഎന്‍യുവിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചായാലും ഇക്കുറി വിജയം നേടണമെന്ന വാശിയിലായിരുന്നു സംഘപരിവാര്‍. വൈസ്ചാന്‍സലര്‍ ഉള്‍പ്പടെയുള്ള സര്‍വകലാശാല ഭാരവാഹികള്‍ ഇതിന് കൂട്ടുനിന്നു.

രാജ്യത്തെയും ലോകത്തെയും ബാധിച്ച നിര്‍ണായകവിഷയങ്ങളില്‍ ഊന്നിയായിരുന്നു ഇക്കുറിയും തെരഞ്ഞെടുപ്പ് സംവാദങ്ങള്‍ നടന്നത്. 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിയും ആമസോണ്‍ മഴക്കാടുകളിലെ തീപിടിത്തവും ചര്‍ച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News