കിടപ്പു രോഗികള്‍ക്ക് ഓണസമ്മാനമായി നായനാര്‍ സ്മാരക കേന്ദ്രത്തിന്റെ വീല്‍ചെയറുകള്‍

കിടപ്പു രോഗികള്‍ക്ക് സിപിഐഎം നിയന്ത്രണത്തിലുള്ള കൊല്ലം നായനാര്‍ സ്മാരക കേന്ദ്രത്തിന്റെ ഓണസമ്മാനമായി വീല്‍ചെയര്‍ നല്‍കി. കൊല്ലം കുരീപ്പുഴ സ്വദേശികളായ രാമചന്ദ്രനൂം, ബഷീര്‍ കുട്ടിക്കുമാണ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി വീല്‍ചെയര്‍ നല്‍കിയത്.

ഒരു വര്‍ഷത്തിനു മുന്‍പ് പക്ഷാഘാതം വന്ന് ശരീരത്തിന്റെ വലതുഭാഗം മുഴുവനും തളര്‍ന്ന അവസ്ഥയിലാണ് രാമചന്ദ്രന്‍ സംസാര ശേഷിയും നഷ്ടപെട്ടു. 70 കഴിഞ്ഞ ഈ വയോധികന് വീല്‍ച്ചെയര്‍ കൈത്താങ്ങും വലിയ ആശ്വാസവുമാണ് പകര്‍ന്നുനല്‍കുന്നത്.

കയര്‍ തൊഴിലാളി പെന്‍ഷനാണ് ഏക ആശ്വാസം. കൊല്ലം ജില്ലാ ആശുപത്രിയിലാണ് ചികിത്സ. നിര്‍ധന കുടുംബമാണ്. വീടിനകത്തു നിന്നും കസേരയില്‍ പുറത്തേക്കെടുത്താണ് മല മൂത്ര വിസര്‍ജനം നടത്തിയിരുന്നത്.

കഴിഞ്ഞ ഏഴര വര്‍ഷമായി ശരീരം പൂര്‍ണ്ണമായി തളര്‍ന്ന അവസ്ഥയില്‍ കഴിയുന്ന ബഷീര്‍ കുട്ടിക്കും ഓണസമ്മാനമായി വീല്‍ ചെയര്‍ നല്‍കി. വികലാംഗ പെന്‍ഷനാണ് ഏക ആശ്വാസം. വീട്ടിലേക്കുള്ളത് ഇടവഴി ആയതിനാല്‍ ആളുകള്‍ ചേര്‍ന്ന് കോരിയെടുത്താണ്
കൂടുതല്‍ ദൂരം താണ്ടി റോഡില്‍ എത്തിച്ച് വണ്ടിയില്‍ കയറ്റുന്നത്.

കിടപ്പുരോഗികളെ പരിചരിക്കുന്നതിന് നഴ്‌സുമാരുടെയും ആമ്പുലന്‍സിന്റേയും സേവനം ലഭ്യമാക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്‍മാനുമായ കെ.വരദരാജന്‍ പറഞ്ഞു.

കിടപ്പുരോഗികളുടേയും അവശത അനുഭവിക്കുന്നവരേയും കണ്ടെത്തി അവര്‍ക്കാവശ്യമായ സഹായം നല്‍കുകയാണ് കൊല്ലം നായനാര്‍ സ്മാരക കേന്ദ്രത്തിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News