പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പാരിപ്പള്ളി രവീന്ദ്രനാഥ്

കൊല്ലം ജില്ലയില്‍ 2010 ലെ പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പാരിപ്പള്ളി രവീന്ദ്രനാഥിനെ നിയമിച്ചു. പൂഴ്ത്തിവെച്ചിരുന്ന തട്ടിപ്പു കേസിനെ കുറിച്ച് കൈരളി പീപ്പിള്‍ വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്ന് 50 ലധികം പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലെ ചോദ്യപേപ്പര്‍ മൊബൈല്‍ ഫോണിലൂടെ ചോര്‍ത്തി പരീക്ഷാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണിലൂടെ നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.കൊല്ലം ഈസ്റ്റിലെ 2 കേസിനും ഇരവിപുരത്ത് 12 കേസുകള്‍ക്കുമായാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പാരിപ്പള്ളി രവീന്ദ്രനെ നിയമിച്ചത്.

2010ല്‍ തന്നെ തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസ് റജിസ്ട്രര്‍ ചെയ്തിരുന്നെങ്കിലും പ്രതികള്‍ പോലീസിനെ സ്വാധീനിച്ച് കേസ് ഡയറി മുക്കി.2011ല്‍ കൈരളി പീപ്പിളാണ് ഈ കേസിന്റെ വിവരങള്‍ പുറത്തുവിട്ടത്.തുടര്‍ന്ന് ഒളിവില്‍ പോയ മൊബൈല്‍ പ്രകാശിന്റെ അഭിമുഖവൂം പീപ്പിള്‍ ന്യൂസ് പുറത്തുവിട്ടു.തുടര്‍ന്നായിരുന്നു കൊല്ലം ഡിവൈഎസ്പി ആയിരുന്ന കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുന്നത്.2010 മുതലാണ് മുഖ്യ പ്രതി മൊബൈല്‍ പ്രകാശിന്റേയും കൂട്ടാളികളുടേയും നേതൃത്വത്തില്‍ ചോദ്യം ചോര്‍ത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി ലക്ഷങള്‍ പ്രതിഫലം വാങിയതായി കുറ്റ പത്രത്തില്‍ പോലീസ് ആരോപിക്കുന്നു.അതേ സമയം കേസിലെ മുഖ്യ പ്രതി മൊബൈല്‍ പ്രകാശിനെ മയ്യനാട് റയില്‍വേ ട്രാക്കില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News