ദില്ലി: മൗലാന മസൂദ് അസ്ഹറിനെ പാക് ജയിലില്‍ നിന്ന് രഹസ്യമായി മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.

അടുത്തദിവസങ്ങളില്‍ സിയാല്‍ കോട്ട്, ജമ്മു, രാജസ്ഥാന്‍ സെക്ടറുകളില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം കൂട്ടിയതായും സൂചനയുണ്ട്. ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്താന്‍ നീക്കങ്ങളെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി.