മസൂദ് അസ്ഹറിനെ പാകിസ്താന്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്; രാജ്യത്ത് ജാഗ്രത

പാകിസ്താന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ അധിക സേനാവിന്യാസവും നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നീക്കത്തിന് മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സേനാ വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് രാജസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ പാകിസ്താന്‍ എത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here