ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആര്‍എസ്എസ് കശ്മീരിനെ ഉപയോഗിക്കുന്നെന്ന് കോടിയേരി; കശ്മീര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് മരവിച്ചു നില്‍ക്കുകയാണ്; തരൂരിന്റെ മോദി പ്രശംസ ഭയത്തില്‍ നിന്നും ഉണ്ടായത്

കണ്ണൂര്‍: ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആര്‍എസ്എസ് കശ്മീരിനെ ഉപയോഗിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കശ്മീര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് മരവിച്ചു നില്‍ക്കുകയാണ്. ബിജെപി, ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നു.

തരൂരിന്റെ മോദി പ്രശംസ ഭയത്തില്‍ നിന്നും ഉണ്ടായതാണ്. ശശി തരൂര്‍ ബിജെപിക്ക് കീഴടങ്ങി. ഇതിന്റെ പ്രതിഫലനമാണ് കാശ്മീര്‍, രാമക്ഷേത്രം വിഷങ്ങളിലുള്ള പ്രതികരണം. ആര്‍എസ്എസ് ഭീഷണിക്ക് മുന്നില്‍ സിപിഐഎം കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

കേരളത്തെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് തകരുന്നതിന്റെ കേളികൊട്ടാണ് പാലയില്‍ കേള്‍ക്കുന്നത്. പിജെ ജോസഫിനെ തുടര്‍ച്ചയായി അപമാനിക്കുന്നു.

ചവിട്ടും കുത്തും ഏറ്റ് മുന്നണിയില്‍ തുടരേണ്ട ദുരവസ്ഥയിലാണ് പി ജെ ജോസഫെന്നും അദ്ദേഹം പറഞ്ഞു.

ചെറുപുഴയില്‍ കെ കരുണാകാരന്റെ പേര് ഉപയോഗിച്ച് നടന്നത് വന്‍ കുംഭകോണമാണെന്നും കോടിയേരി പറഞ്ഞു.

ചെറുപുഴ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. കെ കരുണാകരന്‍ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. മരണത്തിന് ഉത്തരവാദികളായവരെ കോണ്‍ഗ്രസ്സ് സംരക്ഷിക്കുന്നു. എല്ലാ വിഷയത്തിലും പ്രതികരിക്കുന്ന ചെന്നിത്തല ഇപ്പോള്‍ മൗനത്തില്‍. ട്രസ്റ്റ് ഉണ്ടാക്കി വെട്ടിപ്പ് നടത്തുന്നത് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യമാണെന്നും കോടിയേരി പറഞ്ഞു.

കണ്ണൂര്‍ പയ്യമ്പലത്ത് ചടയന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News