
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ നിരക്കും നിക്ഷേപ പലിശ നിരക്കും വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്.
ഇതോടെ വായ്പാ പലിശ നിരക്ക് 8.25 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി കുറയും. പുതിയ നിരക്ക് നാളെ പ്രാബല്യത്തില്‍വരും.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചാംതവണയാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് പ്രകാരമുള്ള വായപാ പലിശനിരക്കില്‍ എസ്ബിഐ കുറവുവരുത്തുന്നത്.
വായ്പാ പലിശ നിരക്കിനൊപ്പം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. 20-25 ബേസിസ് പോയന്റ് വരെയാണ് കുറവുവരുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബാങ്ക് നിക്ഷേപ പലിശ കുറയ്ക്കുന്നത്.
180 ദിവസം മുതലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 0.20 ശതമാനം മുതല്‍ 0.25 ശതമാനം വരെ കുറയും. അതേസമയം 179 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലും മൂന്ന് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമില്ല. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്കും പുതിയ നിരക്ക് ബാധകമാണ്.
പുതുക്കിയ നിക്ഷേപ പലിശ നിരക്ക്(ബ്രാക്കറ്റില്‍ പഴയത്)
7 മുതല്‍ 45 ദിവസം വരെ 4.50 ശതമാനം (4.50ശതമാനം)
46 മുതല്‍ 179 ദിവസം വരെ 5.50 ശതമാനം (5.50ശതമാനം)
180 മുതല്‍ 210 ദിവസംവരെ 5.80 ശതമാനം (6ശതമാനം)
ഒരുവര്‍ഷം മുതല്‍ 2 വര്‍ഷംവരെ 6.50 ശതമാനം (6.70ശതമാനം)
2 മുതല്‍ 3 വര്‍ഷംവരെ 6.25 ശതമാനം (6.50ശതമാനം)
മൂന്ന് വര്‍ഷത്തിന് മുകളില്‍ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ നിരക്കുകള്‍ 6.25 ശതമാനമായി തുടരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here