തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് നിയമത്തിന്റെ പരിധിയില്‍നിന്ന് ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

നിയമത്തിന്റെ പിന്‍ബലത്തോടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്.

സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഹനിക്കുംവിധമാണ് നിയമം പാസാക്കിയത്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം മുന്നോട്ടുവച്ച ഭേദഗതികള്‍ കേന്ദ്രം തള്ളുകയായിരുന്നു. എന്തെല്ലാം മാറ്റങ്ങള്‍ വരുത്താനാകും എന്നത് സര്‍ക്കാര്‍ പരിശോധിക്കും. പ്രയോഗികമായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.