പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകള്‍

ദില്ലി: ഹരിയാനയില്‍ പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

സൊണിപത്ത് മനിക് മജിരി ഗ്രാമത്തിലെ പള്ളിയിലെ ഇമാം മൗലവി ഇര്‍ഫാന്‍ (36), ഭാര്യ യാസ്മിന്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരുടെയും മൃതദേഹം ഇന്നലെയാണ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഗ്രാമീണര്‍ സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. മൂര്‍ച്ചയേറിയ ആയുധങ്ങളാണ് കൊലക്കുയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

പള്ളിയില്‍ രണ്ടുവര്‍ഷമായി ഇമാമായി സേവനം ചെയ്യുന്ന ഇര്‍ഫാന്റെ വിവാഹം കഴിഞ്ഞവര്‍ഷമാണ് നടന്നത്. അതിന് ശേഷം പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഭാര്യക്കൊപ്പം അദ്ദേഹത്തിന്റെ താമസം. ഈ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൊലക്കു പിന്നില്‍ ഒന്നിലധികം ആളുകളുണ്ടാവാമെന്നും പൊലീസ് പറഞ്ഞു. കൊലയാളികളെ കുറിച്ചോ ക്രൂരകൃത്യത്തിന് പിന്നിലുള്ള പ്രേരണയോ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News