
സര്‍ക്കാരിനെയും സൈന്യത്തെയും ജുഡീഷ്യറിയെയും വിമര്‍ശിക്കാന്‍ ഇന്ത്യന്‍പൗരര്‍ക്ക് അവകാശമുണ്ടെന്നും അത്തരം വിമര്‍ശനത്തെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കാനാവില്ലെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. അത്തരം വിമര്‍ശനങ്ങളെ അമര്‍ച്ചചെയ്താല്‍ ജനാധിപത്യരാജ്യമല്ല, പട്ടാളരാജ്യമാകും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.അഹമ്മദാബാദിലെ പ്രലീസ് പബ്ലിക് ചാരിറ്റബിള്‍ട്രസ്റ്റും ജസ്റ്റിസ് പി.ഡി. ദേശായി സ്മാരകപ്രഭാഷണസമിതിയും ചേര്‍ന്ന് ഗുജറാത്ത് ലോ സൊസൈറ്റിയില്‍ നടത്തിയ ശില്പശാലയില്‍ ‘രാജ്യദ്രോഹവും അഭിപ്രായസ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇപ്പറയുന്നത് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നുവ്യക്തമാക്കിയാണ് ജസ്റ്റിസ് ഗുപ്ത പ്രസംഗമാരംഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here