തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.

സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി ഇത്തവണത്തെ ഓണാഘോഷം മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. തുടര്‍ച്ചയായി വന്ന രണ്ടു പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവന്നവരാണ് നാം. ആ നഷ്ടങ്ങളില്‍ തളര്‍ന്നുകിടക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടത്.

ഓണസങ്കല്‍പ്പം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിര്‍മ്മാണത്തിനും വേണ്ട കരുത്തുകൂടി പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി ആശംസയില്‍ പറഞ്ഞു.