
ഗുജറാത്ത് വംശഹത്യയുടെ രണ്ട് മുഖങ്ങളായിരുന്നവര്‍ വീണ്ടും ഒരു വേദിയില്‍ ഒന്നിച്ചെത്തി. ഗുജറാത്ത് കലാപത്തില്‍ ആക്രമണകാരിയായിരുന്ന അശോക് പാര്‍മറിന്റെ ചെരുപ്പ് കട ഉദ്ഘാടനം ചെയ്യാനെത്തിയത് കലാപത്തില്‍ ജീവനുവേണ്ടി യാചിച്ച കുത്തബുദീന്‍ അന്‍സാരി. ഏക്ത ചപ്പല്‍ ഘര്‍ എന്ന പേരില്‍ അശോക് തുറന്ന ചെരിപ്പുകട കഴിഞ്ഞ ദിവസമാണ് അന്‍സാരി ഉദ്ഘാടനം ചെയ്തത്.
2002ല്‍ ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് വംശഹത്യയുടെ ഭീകരത മുഴുവന്‍ പുറത്ത് കൊണ്ടുവന്നതായിരുന്നു ഇരുകൈയുകളും കൂപ്പി ജീവനുവേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം. അന്ന് കലാപകാരിയുടെ രൗദ്രരൂപത്തിലായിരുന്നു അശോക്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കലാപത്തെയും വംശീയഹത്യകളെയും തള്ളിപ്പറഞ്ഞ് അശോക് മത സൗഹാര്‍ദത്തിനായി മുന്നോട്ട് വന്നിരുന്നു. 2014ലാണ് ഇരുവരും സൗഹൃദ പാതയിലെത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here