തനിക്കെതിരെയുള്ള ഭൂമി വിവാദത്തിന് പിന്നിൽ ചിലരുടെ പക പോക്കലും വ്യക്തിഹത്യയുമെന്ന് അഡ്വ. ജോയ്സ് ജോർജ്

ചിലരുടെ പക പോക്കലും വ്യക്തിഹത്യയുമാണ് തനിക്കെതിരെയുള്ള ഭൂമി വിവാദത്തിന് പിന്നിലെന്ന് ഇടുക്കി മുൻ എം.പി. അഡ്വ. ജോയ്സ് ജോർജ്. ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താൽപര്യക്കാരുടെയും മുന്നിൽ പരാജയപ്പെട്ട് പിന്നോട്ട് പോവില്ലന്നും നിയമപരമായി നേരിടുമെന്നും ജോയ്സ് ജോർജ് ഇടുക്കിയിൽ വ്യക്തമാക്കി.

ജോയ്സ് ജോർജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും കഴിഞ്ഞ ദിവസം ദേവികുളം സബ് കലക്ടർ റദ്ദാക്കിയിരുന്നു. ഈ വിഷയത്തിലാണ് ജോയ്സ് ജോർജിന്റെ വിശദീകരണം. തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമി സംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന് ജോയ്‌സ് ജോർജ് പറഞ്ഞു.

വീണ്ടും ഹിയറിങ്ങിനായി വിളിക്കും എന്ന് അറിയിച്ച ശേഷം വേഗത്തിൽ ഉത്തരവ് ഇറക്കുകയായിരുന്നു. നിയമപരമായി നേരിടും. രേഖകളിൽ ന്യൂനത ഉണ്ട് എന്ന് തെളിയിച്ചാൽ ഭൂമി വിട്ടുനൽകാൻ തയ്യാറാണ്. ചില രാഷ്ട്രീയക്കാരും പരിസ്‌ഥിതി പ്രവർത്തകരും ഉദ്യോഗസ്‌ഥരും വ്യക്തി ഹത്യ നടത്തുന്നു. ഉത്തരവ് പാസാക്കിയ ഉദ്യോഗസ്ഥരെയും അവരുമായി നിരന്തരം ബന്ധപ്പെടുന്നവരെയും സാംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നും ജോയ്‌സ് ജോർജ് ചെറുതോണിയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News