ചന്ദ്രനിലേക്ക് വനിതാ യാത്രികയുമായി നാസ; പദ്ധതി ആഘോഷമാക്കാന്‍ നാസയുടെ റീ മിക്സ് പാട്ട്

ചന്ദ്രനിലേക്ക് വനിതാ യാത്രികയെ അയയ്ക്കാനൊരുങ്ങുന്ന അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ, തങ്ങളുടെ പദ്ധതി ആഘോഷമാക്കി റീ മിക്സ് ചെയ്ത പാട്ട് സോഷ്യല്‍ മീഡിയിയില്‍ പങ്കുവെച്ചു.

2024 ഓടെ മനുഷ്യന്‍റെ രണ്ടാം ചാന്ദ്രയാത്ര യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് അമേരിക്ക. ഇത്തവണ ചന്ദ്രനിലെത്തുന്ന യാത്രികരിലൊരാള്‍ വനിതയാണെന്ന പ്രത്യേകതയുമുണ്ട്. ഭാവി ബഹിരാകാശ പദ്ധതിയ്ക്കായി ചന്ദ്രനില്‍
ആസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവും ഇത്തവണത്തെ യാത്രയ്ക്ക് പിന്നിലുണ്ട്.

നാസയിലെ ജോണ്‍സന്‍ സ്‌പേസ് സെന്‍ററില്‍ പരിശീലനം നേടുന്നവരാണ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ ‘നാസ’ എന്ന പാട്ട് വരികള്‍ മാറ്റി
റീമിക്‌സ് ചെയ്തത്. ‘ഞങ്ങള്‍ പ്രപഞ്ച പര്യവേക്ഷണം നടത്തും കാരണം ഞങ്ങള്‍ നാസയാണ്’ എന്ന് വരികളിലൂടെ ഇവര്‍ പറയുന്നു.

പാട്ടിലെ വരികളും ഒപ്പമുള്ള ദൃശ്യങ്ങളും നാസയിലെയും ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെയും ശാസ്ത്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണെന്ന് അധികൃതര്‍ പറയുന്നു.

ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചതിന്‍റെ നേട്ടം അമേരിക്കയ്ക്കാണ്. 1969 ലായിരുന്നു ഈ ചരിത്ര നിമിഷം.

പാട്ട് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News