കോണ്‍ഗ്രസിലേക്ക് വന്നത് ആജീവനാന്ത കാലത്തേക്കല്ല; തുറന്നടിച്ച് ശശി തരൂര്‍ എംപി

ആജീവനാന്തകാലത്തേക്കല്ല കോണ്‍ഗ്രസിലേക്കു വന്നതെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്നതിന് ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് കോണ്‍ഗ്രസിലെത്തിയത്.

കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി തന്റെ ആശയങ്ങളെ ത്യാഗം ചെയ്യാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ക്ക് പിന്നാലെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളടക്കം തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കരിന് അനുകൂല നിലപാട് സ്വീകരിച്ച തരൂര്‍ ഒരു തുണ്ട് പോലും പാക്കിസ്ഥാനു വിട്ടു നല്‍കാന്‍ തയാറല്ലെന്നും പറഞ്ഞു.

മോദിയെ അനുകൂലിച്ചു സംസാരിച്ചതിന് കെപിസിസി തരൂരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്നും തരൂര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here