വാഹന വിപണയിലെ തകര്‍ച്ച തുടരുന്നു; വാഹന വില്‍പന കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന സൂചന നല്‍കി, വാഹന വിപണയിലെ തകര്‍ച്ച തുടരുന്നു. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് വാഹന വില്‍പന കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലായി. 1997-98 കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പനയാണ് കഴിഞ്ഞ മാസം നടന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വാഹന വിപണിയില്‍ 31.57 ശതമാനത്തിന്റെ കുറവാണുണ്ടായത്. 1,96,524 യാത്രാ വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 2,87,198 എണ്ണമായിരുന്നു. കാറുകളുടെ എണ്ണത്തിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. 41.09 ശതമാനത്തിന്റെ കുറവാണ് ഈ മേഖലയിലുണ്ടായത്.

115957 കാറുകളാണ് കഴിഞ്ഞമാസം വിറ്റത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 196847 കാറുകളാണ് വിറ്റ സ്ഥാനത്താണിത്. വാനുകളുടെ വില്‍പ്പനയിലും വന്‍ ഇടിവാണ് ഉണ്ടായത്. 47.36 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മേഖലയില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 17,266 വാനുകള്‍ വിറ്റപ്പോള്‍, 9,089 എണ്ണം മാത്രമായിരുന്നു കഴിഞ്ഞ മാസത്തെ വില്‍പ്പന.

ഇരുചക്ര വാഹനങ്ങളുടെ വില്‍പനയിലല്‍ 22.24 ശതമാനത്തിന്റെ കുറവാണുണ്ടായത്. 1514196 എണ്ണമാണ് ഓഗസ്റ്റില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1947304 എണ്ണമായിരുന്നു വലിയ വാഹനങ്ങളുടെ വില്‍പന പകുതിയിലേറെയായി കുറഞ്ഞു. 34,073 ല്‍നിന്ന് 15,573 എണ്ണമായി കുറഞ്ഞു. വിവിധ കമ്പനികളുടെതായി വിവിധ വിഭാഗങ്ങളില്‍ 9,732,040 വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റത്. കഴിഞ്ഞ ഓഗസ്റ്റില്‍ 11,570,401 വാഹനങ്ങളായിരുന്നു വിറ്റഴിച്ചത്.

സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ അളവ് കൂട്ടുന്നതിന് നിരവധി നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News