കേരളാ കോണ്‍ഗ്രസ്സില്‍ തര്‍ക്കം തുടരുന്നു; യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് ജോസ് ടോം പ്രചരണത്തില്‍ സജീവമായി

കേരളാ കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് ജോസ് ടോം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി. പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചും പൊതുപരിപാടികളില്‍പങ്കെടുത്ത് വോട്ടര്‍മാരെക്കണ്ടുമായിരുന്നു ഇന്നത്തെ പ്രചരണം.

ജോസ് കെ മാണിയും പി ജെ തമ്മിലുള്ള തര്‍ക്കം തീരാത്തത് തിരഞ്ഞെടുപ്പുപ്രചരണത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് മുന്നണി. നേതാക്കള്‍ ചര്‍ച്ച തുടരുമ്പോഴും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി സജീവമായിക്കഴിഞ്ഞു. പ്രമുഖ വ്യക്തികളെയും പൊതുപരിപാടികളില്‍ പങ്കെടുത്തുമായിരുന്നു അഡ്വക്കറ്റ് ജോസ് ടോമിന്റെ ഇന്നത്തെ പ്രചരണപരിപാടികള്‍. ഓണ്‍ ലൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ചടങ്ങില്‍ ജോസ് കെ മാണിയ്‌ക്കൊപ്പമാണ് സ്ഥാനാര്‍ത്ഥിയെത്തിയത്.

പ്രചരണപരിപാടികളെക്കുറിച്ചോ യു ഡി എഫിലെ തര്‍ക്കങ്ങളെക്കുറിച്ചോ പ്രതികരിക്കാതിരുന്ന ജോസ് ടോം പ്രതികരിച്ചില്ല. ഓണാഘോഷ അവധികള്‍ക്കിടയില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടുകാണും ഘടക കക്ഷികളുടെയുള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ പ്രചരണത്തിനെത്തുന്നതിന് മുമ്പ് പി ജെ ജോസഫുമായുള്ള പരസ്യ തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രചരണബാധിക്കുമെന്നാണ് യു ഡി എഫ് നേതാക്കളുടെ ആശങ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News