ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത; സൈന്യത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയെന്ന് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്റന്റ് ലഫ്. ജനറല്‍ എസ് കെ സൈനി പറഞ്ഞു.

നേരത്തെ, ഭീകരന്‍ മസൂദ് അസ്ഹറിനെ പാകിസ്താന്‍ ജയില്‍മോചിതനാക്കിയെന്നും ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നു സൈന്യം മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തികളില്‍ പാകിസ്താന്‍ സൈനിക് വിന്യാസം കൂട്ടിയെന്നും സൂചനകളുണ്ട്‌

കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരം വഴി തീവ്രാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയേക്കാമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കേരളത്തിലും ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.തിരക്കുള്ള ഇടങ്ങളില്‍ പരിശോധന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here