അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു. ആഗസ്റ്റില്‍ ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ കെന്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു.

ഇതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പാക്കിസ്ഥാന്‍ പതാക, നുഴഞ്ഞുകയറ്റകാരുടെ ബാഗ് തുടങ്ങിയവയും വിഡിയോയില്‍ കാണാം.