കവളപ്പാറയില്‍ മണ്‍മറഞ്ഞവരുടെ ബന്ധുക്കള്‍ക്ക് മരണാനന്തര സഹായം

ഉരുളെടുത്ത ഉറ്റവരുടെ ഓര്‍മയില്‍ വേദന കടിച്ചമര്‍ത്തി അവര്‍ ധനസഹായം ഏറ്റുവാങ്ങുമ്പോള്‍ കവളപ്പാറയുടെ ഹൃദയംവിങ്ങി. മുത്തപ്പന്‍മലയിടിഞ്ഞ് മണ്‍മറഞ്ഞവരുടെ ബന്ധുക്കള്‍ക്കുള്ള മരണാനന്തരസഹായ വിതരണത്തിന് നാട് നിറകണ്ണുകളോടെ സാക്ഷിയായി. ആദ്യഘട്ടം 36 പേരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപവീതം മന്ത്രി കെ ടി ജലീല്‍ നല്‍കി. പ്രളയദുരിതബാധിതര്‍ക്കായി പോത്ത്കല്ലില്‍ ജില്ലാ ഭരണകേന്ദ്രം സംഘടിപ്പിച്ച ഓണാഘോഷത്തിലായിരുന്നു ചടങ്ങ്.

കവളപ്പാറ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ഒരുസ്ഥലത്തുതന്നെ പുന്നരധിവസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 59 പേരാണ് മരിച്ചത്. ചില നിയമതടസ്സം ഒഴിവാക്കാനുള്ള ശ്രമം പൂര്‍ത്തിയായാല്‍ മറ്റുള്ള കുടുംബങ്ങള്‍ക്ക് സഹായമെത്തും. ദുരന്തത്തില്‍നിന്ന് മോചനംനേടി മുന്നോട്ടുപോകണം. അതിന് ഐക്യത്തോടെ ഒരുങ്ങുന്നതിനാണ് ഓണാഘോഷമെന്നും മന്ത്രി പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ അധ്യക്ഷനായി.

കേരള ഗവ. നേഴ്‌സസ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടംചെയ്യാന്‍ പള്ളി വിട്ടുനല്‍കിയ പോത്തുകല്ല് മസ്ജിദുല്‍ മുജാഹിദ്ദീന്‍ ഭാരവാഹികളായ മുഹമ്മദ് അബ്ദുറഹിമാന്‍, അബ്ദുള്‍കരീം എന്നിവരെ മന്ത്രി ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News