കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

ജമ്മുകാശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് വിനോദ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

വീട്ട് തടങ്കലിലായിരുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചു.

അതേ സമയം താഴ്വരയിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് വരുത്തിർക്കാനുള്ള ശ്രമങ്ങൾ ആണെന്ന ആക്ഷേപവും ശക്തമാണ്.

67 ദിവസത്തെ വിലക്കിന് ശേഷമാണ് വിനോദസഞ്ചാരികള്‍ക്ക് ജമ്മുകാശ്മീരില്‍ പ്രവേശിക്കാന്‍ ഭരണകൂടം അനുമതി നല്‍കുന്നത്.

ജമ്മുകാശ്മീരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായി അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും വേഗം ജമ്മുകാശ്മീരില്‍ നിന്ന് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഏകദേശം ഇരുപത്തിയയ്യാരത്തോളം പേരായിരുന്നു ജമ്മുകാശ്മീരില്‍ വിലക്ക് പ്രാബല്യത്തില്‍ വരുന്പോള്‍ ഉണ്ടായിരുന്നത്.

എന്നാൽ ഗതാഗത സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ലും പുനഃസ്ഥാപിക്കാത്തതിനാൽ വിനോദസഞ്ചാരികൾ കഷ്ണമേറിലേക്ക് എത്താൻ സാധതകൾ കുറവാണ്. വരും ദിവസങ്ങളിൽ സഞ്ചാരികൾ എത്തിതുടങ്ങുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്താൽ.

അതേസമയം വീട്ട് തടങ്കലിലായിരുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ മോചിപ്പിച്ചു. പിഡിപി എംഎല്‍എ യവാര്‍ മിര്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് ഷൊയ്ബ് ലോണ്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നൂര്‍ മുഹമ്മദ് എന്നിവരെയാണ് മോചിപ്പിച്ചത്.

രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തില്ലെന്നത് അടക്കമുള്ള സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഒപ്പ് വെച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മോചനം.

കരാര്‍ ലംഘിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫതി, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവര്‍ ഇപ്പോഴും തടവിലാണ്. ഇതിനിടെ പഞ്ചാബില്‍ രണ്ട് പാക് ഡ്രോണുകള്‍ കണ്ടതായി പോലീസ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ എത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News